പ്രപഞ്ചത്തിനൊപ്പം
വളർന്നുകൊണ്ടിരുന്ന
എന്റെ മനസ്സിന്
പരിധി കല്പിച്ചത് നിങ്ങളാണ്..
ആരങ്ങളായി ഒരേ അളവിൽ,
ഭർത്താവ്,മക്കൾ,അമ്മ..
വേറെ എല്ലാത്തിനേയും
പരിധിക്ക് പുറത്താക്കി
രണ്ട് വ്യാഴവട്ടങ്ങൾ..
ഇപ്പോൾ
പരിധി ചുരുങ്ങിച്ചുരുങ്ങി
ആരങ്ങൾ ആവശ്യമില്ലാത്ത
ഒരു ബിന്ദുവായി ഞാൻ!
പണ്ടൊരു വ്രുത്തമായിരുന്നെങ്കിലും
ഇപ്പോൾ ഏതിന്റേയും
ഭാഗമാക്കാവുന്ന ഒരു വെറും ബിന്ദു!!!!!!
Monday, April 12, 2010
Sunday, April 11, 2010
‘ഫെമിനിസ്റ്റിന്റെ’ഒരു ദിവസം
കാലത്ത് കുറ്റിച്ചൂലെടുത്ത്
മുറ്റമടിക്കാൻ കുനിഞ്ഞപ്പോൾ
‘ശാരദക്കുട്ടി‘ക്ക് നടു അനക്കാൻ മേല.....
കുനിഞ്ഞും കുനിയാതെയും
മുറ്റമടിച്ചുവന്ന്,
ദോശക്കല്ലിൽ മാവായ് ചൊരിഞ്ഞ്,
മിക്സിയിൽ ചമ്മന്തിയായരഞ്ഞ്
ഊൺമേശയിലേക്ക് പോയത്
സിമോൺ ദ ബൊവ്വെ..
ചോറുവയ്ക്കാൻ തീപ്പൂട്ടിയപ്പോൾ,
അടുപ്പിൽ കീറിയിട്ട പാഴ്കടലാസിൽ
അവൾ ‘ജെ.ദേവിക‘..
അയൽക്കാരിയുടെ സങ്കടങ്ങൾക്ക്
ചെവിയോർത്തതിനാൽ
നേരം പോയ്,
വേവലാതിപ്പെട്ട് ഭക്ഷണം കഴിക്കയാൽ
തികട്ടിവന്നത് ‘പി.ഗീത‘...
പലവ്യഞ്ജനക്കടയിലേക്കുള്ള കുറിപ്പിൽ
അവൾ ‘സാറ ജോസഫാ‘യി...
നാല്പതുകളുടെ തുടക്കത്തിലേ
നരച്ചു തുടങ്ങിയ കൺപീലികൾക്കടിയിൽ
ബാക്കിയായ ഇത്തിരിത്തിളക്കത്തിന്
അവർ അവളെ മാധവിക്കുട്ടിയുമാക്കി.....
മുറ്റമടിക്കാൻ കുനിഞ്ഞപ്പോൾ
‘ശാരദക്കുട്ടി‘ക്ക് നടു അനക്കാൻ മേല.....
കുനിഞ്ഞും കുനിയാതെയും
മുറ്റമടിച്ചുവന്ന്,
ദോശക്കല്ലിൽ മാവായ് ചൊരിഞ്ഞ്,
മിക്സിയിൽ ചമ്മന്തിയായരഞ്ഞ്
ഊൺമേശയിലേക്ക് പോയത്
സിമോൺ ദ ബൊവ്വെ..
ചോറുവയ്ക്കാൻ തീപ്പൂട്ടിയപ്പോൾ,
അടുപ്പിൽ കീറിയിട്ട പാഴ്കടലാസിൽ
അവൾ ‘ജെ.ദേവിക‘..
അയൽക്കാരിയുടെ സങ്കടങ്ങൾക്ക്
ചെവിയോർത്തതിനാൽ
നേരം പോയ്,
വേവലാതിപ്പെട്ട് ഭക്ഷണം കഴിക്കയാൽ
തികട്ടിവന്നത് ‘പി.ഗീത‘...
പലവ്യഞ്ജനക്കടയിലേക്കുള്ള കുറിപ്പിൽ
അവൾ ‘സാറ ജോസഫാ‘യി...
നാല്പതുകളുടെ തുടക്കത്തിലേ
നരച്ചു തുടങ്ങിയ കൺപീലികൾക്കടിയിൽ
ബാക്കിയായ ഇത്തിരിത്തിളക്കത്തിന്
അവർ അവളെ മാധവിക്കുട്ടിയുമാക്കി.....
Subscribe to:
Comments (Atom)