പറയാതെ പറയുന്നു പലതും
നീയിച്ചുടു കൈത്തലം
കൊണ്ടെന്റെ കൈയ്യിൽ!
പ്രണയം-അതിതീവ്രതീവ്രം
അനവധി നാളായി
ഉള്ളിലടച്ചത്.
വിരഹം-കരിനീലനീലമായ്
കൺപീലി നനച്ചത്.
അരിയ പിണക്കങ്ങൾ,
നൂറു കിനാവിൻ
വളപ്പൊട്ടുകൾ,
ഞാനറിയാതെ നീ കേട്ട
നിലാവിന്റെ പാട്ടുകൾ.
അരികിലായിരുന്നപ്പൊഴുമകലം
നടിച്ചു നാം
അറിയാതെ ആടിയ
നാടക വേഷപ്പകർച്ചകൾ.
ഒരു ഞൊടിയിടകൊണ്ടു
ഞാനറിയുന്നു മൂകം-
നീ നിൻ തുടുവിരലാലെന്നിലെഴുതിയ
കവിതകൾ.
Saturday, September 18, 2010
Subscribe to:
Comments (Atom)