1.മഴയും വെയിലും
പെയ്തുപെയ്-തേറെ
നേർത്ത കണ്ണീർ മഴ ഞാൻ.
ഏറെ മഴകൾക്കുമപ്പുറം
തെളിഞ്ഞ വെയിൽചന്തം നീ.
2.വീട്
വാക്കുകൾ വിഴുങ്ങിപ്പോകും
തമോഗർത്തമാണു വീട്.
3.പേടി
പേടിയാണെനിക്കേറ്റ
-മെൻ കിനാവിൻ
കോലക്കുഴൽപ്പാട്ടിൽ
അപസ്വരം ചേർത്ത നിന്നെ.
4.വൃശ്ചികം
കരിയിലകളുരുട്ടി,
ഇലക്കൈകളാട്ടി,
ഒരു കാറ്റ്
എന്റെ ജനാലയ്ക്കരികിലൂടെ കടന്നു പോയി…
പിന്നാലെ കുളിർന്ന്
കറുപ്പുടുത്ത് വൃശ്ചികവും!
Saturday, October 23, 2010
കൂർമ്മം
ഇത് എന്റെ കൂടെത്തന്നെ
ഉണ്ടായതാവാം-
അപകർഷത്തിന്റെ
ഈ കനത്ത പുറംതോട്......
ആരുമില്ലാതിടങ്ങളിൽ
തലനീട്ടി വേച്ചുനടക്കുമ്പോൾ
ഇതൊരു കനത്ത ഭാരം.
കടുത്ത ചൂടിലും,തണുപ്പിലും,
മഴയിലും ഇതെനിക്ക് വീട്,
എന്റെ സ്വപ്നങ്ങൾക്കു
രാപ്പാർക്കാനുള്ള കൂടാരം .
ഇതിലേയ്ക്ക് ഉൾവലിയുമ്പോൾ-
തല്ലിലും തലോടലിലും അദ്വൈതം.......
ആർക്കറിയാം ഒരിക്കലിതിന്റെ
ഊറ്റത്തിൽ ഞാനൊരു
ഭൂമി തന്നെ താങ്ങില്ലെന്ന്????
...............എങ്കിലും ഏത് *അരിബാഡയ്ക്കിടയിലാണ്
ഞാനിത് അവൾക്കു കൊടുത്തത്-
എന്റെ മകൾക്ക്—
*ആമകളുടെയും മറ്റും പ്രജനനത്തിനയുള്ള ദീഘദൂരയാത്രകൾ
ഉണ്ടായതാവാം-
അപകർഷത്തിന്റെ
ഈ കനത്ത പുറംതോട്......
ആരുമില്ലാതിടങ്ങളിൽ
തലനീട്ടി വേച്ചുനടക്കുമ്പോൾ
ഇതൊരു കനത്ത ഭാരം.
കടുത്ത ചൂടിലും,തണുപ്പിലും,
മഴയിലും ഇതെനിക്ക് വീട്,
എന്റെ സ്വപ്നങ്ങൾക്കു
രാപ്പാർക്കാനുള്ള കൂടാരം .
ഇതിലേയ്ക്ക് ഉൾവലിയുമ്പോൾ-
തല്ലിലും തലോടലിലും അദ്വൈതം.......
ആർക്കറിയാം ഒരിക്കലിതിന്റെ
ഊറ്റത്തിൽ ഞാനൊരു
ഭൂമി തന്നെ താങ്ങില്ലെന്ന്????
...............എങ്കിലും ഏത് *അരിബാഡയ്ക്കിടയിലാണ്
ഞാനിത് അവൾക്കു കൊടുത്തത്-
എന്റെ മകൾക്ക്—
*ആമകളുടെയും മറ്റും പ്രജനനത്തിനയുള്ള ദീഘദൂരയാത്രകൾ
Subscribe to:
Comments (Atom)