റെയിൽപ്പാളങ്ങൾക്കു,
വെയിലുകളെക്കുറിച്ച്
നിറയെ പറയാനുണ്ടാകും.
രാത്രിയുടെ തുരങ്കം
താണ്ടി വന്ന്
പുഴക്കു കുറുകെ പായുമ്പോൾ
പാലക്കൈവരികളിൽ തണുപ്പാറാനിട്ട വെയിൽ.
തരിശിട്ട പാടത്തെ
ചേറ്റുവെള്ളത്തിൽ
മഴവില്ല് വിരിയിക്കുന്ന വർണവെയിൽ.
ഉണങ്ങാനിട്ട തുണികലുടെ
മണം പരത്തുന്ന പതിനൊന്നു മണി വെയിൽ.
ഊണ്മണം നിറഞ്ഞ ഉച്ചവെയിൽ.
വെളിമ്പറമ്പുകളിൽ
തിളക്കാതെ തിളക്കുന്ന
കഞ്ഞി മണക്കുന്ന മദ്ധ്യാഹ്ന വെയിൽ.
-അവയുടെ നാലുമണി വെയിലുകൾക്കു
നേരത്തേ വാർദ്ധക്യമെത്തിയവരുടെ
മടുപ്പിന്റെ നിറമാണ്-
വൈകി വീടണയുന്ന സ്ക്കൂൾകുട്ടിയുടെ
യൂണിഫോം റിബ്ബണിൽ വീഴുന്ന
അന്തി വെയിലിന്
വിശ്രാന്തിയുടെ നിറംകെട്ട മഞ്ഞ.
കായൽപ്പാലം കടക്കുമ്പോൾ
മുങ്ങിച്ചാവുന്ന വെയിലിന്
പനിച്ചൂതുടുത്ത കുഞ്ഞുപെണ്മുഖത്തിന്റെ കടുംചുവപ്പ്.
Saturday, August 13, 2011
Subscribe to:
Comments (Atom)