ഇട്ടിട്ടു പോന്നു മഹാനഗരത്തിൽ ഞാൻ
ഒരുപാടു കാര്യങ്ങൾ-
മറന്നിട്ടും,മറക്കാതെയും............
ഒത്തിരി കീറി മുറിച്ചു
പങ്കുവച്ചിട്ടും നിനക്കായി മിടിക്കുന്ന
ഒരു ഹ്രുദയപ്പൂള്.......
നഗരത്തിന്റെ കെട്ട മണത്തിനൊപ്പം
എനിക്കു മാത്രം അറിയുന്ന നിന്റെ മണം.....
കാലിൽ ഉമ്മ വയ്ക്കുന്ന കടൽ തിരകൾക്കൊപ്പം
നിന്റെ കൈച്ചൂട്..
നടന്നാൽ തീരാത്ത
ദൂരത്തിനൊപ്പം
പോകല്ല്ലേ എന്ന നിന്റെ മൊഴി...
രാവിൽ എന്റെ
കൈവലയത്തിലാവുന്ന
നിന്റെ തീരാത്ത ആകുലതകൾ..
നേർത്ത കുഞ്ഞു കൈകളുള്ള ‘അവൻ‘
സന്ധ്യയിൽ ചിരിക്കുന്ന
മുല്ലപ്പൂക്കൾക്കൊപ്പം
നിന്റെ നിലാച്ചിരിയും...
* * * * * * *
Friday, March 19, 2010
Subscribe to:
Comments (Atom)