പ്രപഞ്ചത്തിനൊപ്പം
വളർന്നുകൊണ്ടിരുന്ന
എന്റെ മനസ്സിന്
പരിധി കല്പിച്ചത് നിങ്ങളാണ്..
ആരങ്ങളായി ഒരേ അളവിൽ,
ഭർത്താവ്,മക്കൾ,അമ്മ..
വേറെ എല്ലാത്തിനേയും
പരിധിക്ക് പുറത്താക്കി
രണ്ട് വ്യാഴവട്ടങ്ങൾ..
ഇപ്പോൾ
പരിധി ചുരുങ്ങിച്ചുരുങ്ങി
ആരങ്ങൾ ആവശ്യമില്ലാത്ത
ഒരു ബിന്ദുവായി ഞാൻ!
പണ്ടൊരു വ്രുത്തമായിരുന്നെങ്കിലും
ഇപ്പോൾ ഏതിന്റേയും
ഭാഗമാക്കാവുന്ന ഒരു വെറും ബിന്ദു!!!!!!
Subscribe to:
Post Comments (Atom)
9 comments:
ഒരു ബിന്ദുവിൽ നിന്നാണ് എല്ലാ വ്രുത്തങ്ങളുടെയും തുടക്കം....!
huh maths physics cnjstng minds.......
good images...
i liked it.....
wishes....
please remove this word verification
spammers can simply bypass it.
so why to have this silly trap????
ഗീത..,
ആരങ്ങളുടെ നീളം കല്‍പ്പിക്കുന്നത് ജീവിതത്തോടാണ്..
നല്ല ജീവിതത്തിനു..പരിധിയും പരിമിതിയുമുണ്ട്..
ചിന്തകള്‍ക്ക് പരിധിയില്ല..
നല്ല വരികള്‍...!!
എഴുത്തില്‍ ആശംസകള്‍..!!
ആദ്യ വായന തന്നെ അനുഭവം ആക്കിയ വലിയ കലാകാരി..
എന്റെ കൈയൊപ്പ് കൂടി.
അവിടത്തെ കവിതകള്‍ ഞങ്ങളുടെ ഈ കംമുനിട്ടി നല്കി അനുഗ്രഹിക്കു....
http://www.orkut.co.in/Main#Community?cmm=99086922
Eee paridhikalanallo jeevithathe ardhapoornamakunathe...??
paridhikalilatha prapanchampole chalikanulla aa manssil ninnum eniyum eere pratheekshikunnu...
simply superb ....
താങ്കള്‍ ജീവിതത്തെപ്പറ്റിയാണ് പറയുന്നത്, താങ്കളെപ്പറ്റിയല്ല ;-)
അവസാനത്തെ മൂന്നു വരികള്‍ അനാവശ്യം. കവിതയിലെ മറ്റുവരികള്‍ ദ്യോതിപ്പിക്കുന്ന അര്‍ത്ഥം ഒന്നുകൂടി ആ മൂന്നുവരികള്‍ ആവര്‍ത്തിക്കുന്നു.
ബൈ ദ വേ കവിത എഴുത്തു തുടങ്ങിയിട്ടു കുറേനാളായെന്നു നിശ്ചയം.
ആശംസകള്‍
:-)
സുനില്‍ || ഉപാസന
bindhu vinu paridhiyundo?
:)
ഉപാസന തന്ന ലിങ്കിലൂടെയാണ് ഇവിടെയെത്തിയത്ത്.
ശരിയാണ്, നമ്മുടെ മനസ്സിന്റെ പരിധിയും പരിമിതിയുമൊക്കെ നിശ്ചയിക്കുന്നത് നമ്മളെക്കാളേറെ മറ്റുള്ളവരാണ്. കവിത ഇഷ്ടമായി.
Post a Comment