ഇത് എന്റെ കൂടെത്തന്നെ
ഉണ്ടായതാവാം-
അപകർഷത്തിന്റെ
ഈ കനത്ത പുറംതോട്......
ആരുമില്ലാതിടങ്ങളിൽ
തലനീട്ടി വേച്ചുനടക്കുമ്പോൾ
ഇതൊരു കനത്ത ഭാരം.
കടുത്ത ചൂടിലും,തണുപ്പിലും,
മഴയിലും ഇതെനിക്ക് വീട്,
എന്റെ സ്വപ്നങ്ങൾക്കു
രാപ്പാർക്കാനുള്ള കൂടാരം .
ഇതിലേയ്ക്ക് ഉൾവലിയുമ്പോൾ-
തല്ലിലും തലോടലിലും അദ്വൈതം.......
ആർക്കറിയാം ഒരിക്കലിതിന്റെ
ഊറ്റത്തിൽ ഞാനൊരു
ഭൂമി തന്നെ താങ്ങില്ലെന്ന്????
...............എങ്കിലും ഏത് *അരിബാഡയ്ക്കിടയിലാണ്
ഞാനിത് അവൾക്കു കൊടുത്തത്-
എന്റെ മകൾക്ക്—
*ആമകളുടെയും മറ്റും പ്രജനനത്തിനയുള്ള ദീഘദൂരയാത്രകൾ
Subscribe to:
Post Comments (Atom)
1 comments:
നന്നായിരിക്കുന്നു,
കുറെ നാളുകള്‍ക്കു ശേഷം ഇവിടെ വന്നത് വെറുതെയായില്ല.....
Post a Comment