1.മഴയും വെയിലും
പെയ്തുപെയ്-തേറെ
നേർത്ത കണ്ണീർ മഴ ഞാൻ.
ഏറെ മഴകൾക്കുമപ്പുറം
തെളിഞ്ഞ വെയിൽചന്തം നീ.
2.വീട്
വാക്കുകൾ വിഴുങ്ങിപ്പോകും
തമോഗർത്തമാണു വീട്.
3.പേടി
പേടിയാണെനിക്കേറ്റ
-മെൻ കിനാവിൻ
കോലക്കുഴൽപ്പാട്ടിൽ
അപസ്വരം ചേർത്ത നിന്നെ.
4.വൃശ്ചികം
കരിയിലകളുരുട്ടി,
ഇലക്കൈകളാട്ടി,
ഒരു കാറ്റ്
എന്റെ ജനാലയ്ക്കരികിലൂടെ കടന്നു പോയി…
പിന്നാലെ കുളിർന്ന്
കറുപ്പുടുത്ത് വൃശ്ചികവും!
Subscribe to:
Post Comments (Atom)
3 comments:
hmmm...ellam manassilayirikanu ...
yadharthyangal...
ചിലത്,
കടുക് വറുക്കുന്ന നേരം കൊണ്ട് പൂവിടുന്ന ചിന്തകള്‍.....
തിടുക്കത്തില്‍ എഴുതിയ വരികള്‍ പോലെ തോന്നുന്നു.
Post a Comment