ഇവൻ സെബാസ്സ്യൻ,
കറുപ്പിൽ പതിന്നാലു വർണ്ണങ്ങളും വിരിഞ്ഞവൻ..
ഏതോ വിദൂര തമിഴ്
-കടലോര ഗ്രാമത്തിൻ
ഉപ്പും കാറ്റും ഉള്ളിൽ നിറച്ചവൻ.
വൈഗയുടെ മഴക്കാലവേഗവും,
വിണ്ട്കീറിയ വേനൽപ്പാടത്തിൻ
ചൂടും നെഞ്ചിലേറ്റിയവൻ.
തായ്മൊഴിത്തമിഴിൻ ഇനിപ്പിലും,
‘കാത്തിരുന്നു കണ്ണുകഴച്ച’(1)
‘വിശുദ്ധ പുഷ്പത്തിൻ‘(2) ജമന്തിമണത്തിലും
മേലേ...
ഈ മണ്ണിൻ വിളി കേട്ടണയുവോൻ.
ഇവനെനിക്ക് പിറക്കാതെ പോയ അനുജൻ
പിറന്ന തമ്പി-
‘എന്നഴകിയ തമിഴ്മകൻ’(3)!!!!!
*** *** *** *** *** *** ***
(1)സെബാസ്സ്യന്റെ ringtone!
(2)അവന്റെ ഭാര്യ-അമലപുഷ്പം
(3)അവന്റെ ഇഷ്ട താരം വിജയുടെ ഹിറ്റ്പടം
Friday, August 13, 2010
Subscribe to:
Post Comments (Atom)
2 comments:
എന്താ മാഢം ഈ കവിതയുടെ പ്രചോദനം / അവലംബം ?
ഒന്നും മനസ്സിലാകുന്നില്ലല്ലോ
:-)
:)
നല്ല ഒഴുക്കില്‍ പറഞ്ഞിരിക്കുന്നു......
അവസാനത്തെ മൂന്നു വരി മാത്രം അത്ര ഭംഗിയായില്ല.....
Post a Comment