skip to main | skip to sidebar

നിലാവെഴുത്തുക‌ൾ.....................

മനസ്സിൽ എതു കാലത്തും അല്പമെങ്കിലും നന്മയും പ്രണയവും സൂക്ഷിക്കുന്നവർക്കായി എന്റെ ബ്ലോഗ് സമർപ്പിക്കുന്നു....... തികച്ചും തനിച്ചാക്കപ്പെട്ട ഒരാളൂടെ ആത്മഭാഷണങ്ങളാണ് ഇവ........

Friday, August 13, 2010

അരുൾ ബർക്ക്മാൻസ് സെബാസ്സ്യന്..

ഇവൻ സെബാസ്സ്യൻ,
കറുപ്പിൽ പതിന്നാലു വർണ്ണങ്ങളും വിരിഞ്ഞവൻ..
ഏതോ വിദൂര തമിഴ്
-കടലോര ഗ്രാമത്തിൻ
ഉപ്പും കാറ്റും ഉള്ളിൽ നിറച്ചവൻ.
വൈഗയുടെ മഴക്കാലവേഗവും,
വിണ്ട്കീറിയ വേനൽപ്പാടത്തിൻ
ചൂടും നെഞ്ചിലേറ്റിയവൻ.
തായ്മൊഴിത്തമിഴിൻ ഇനിപ്പിലും,
‘കാത്തിരുന്നു കണ്ണുകഴച്ച’(1)
‘വിശുദ്ധ പുഷ്പത്തിൻ‘(2) ജമന്തിമണത്തിലും
മേലേ...
ഈ മണ്ണിൻ വിളി കേട്ടണയുവോൻ.


ഇവനെനിക്ക് പിറക്കാതെ പോയ അനുജൻ
പിറന്ന തമ്പി-
‘എന്നഴകിയ തമിഴ്മകൻ’(3)!!!!!

*** *** *** *** *** *** ***

(1)സെബാസ്സ്യന്റെ ringtone!
(2)അവന്റെ ഭാര്യ-അമലപുഷ്പം
(3)അവന്റെ ഇഷ്ട താരം വിജയുടെ ഹിറ്റ്പടം
Posted by ഗീത at 9:28 AM

2 comments:

ഉപാസന || Upasana said...

എന്താ മാഢം ഈ കവിതയുടെ പ്രചോദനം / അവലംബം ?
ഒന്നും മനസ്സിലാകുന്നില്ലല്ലോ
:-)

August 16, 2010 at 12:58 AM
മത്താപ്പ് said...

:)
നല്ല ഒഴുക്കില്‍ പറഞ്ഞിരിക്കുന്നു......
അവസാനത്തെ മൂന്നു വരി മാത്രം അത്ര ഭംഗിയായില്ല.....

August 21, 2010 at 2:18 AM

Post a Comment

Newer Post » « Older Post Home
Subscribe to: Post Comments (Atom)

Blog Archive

  • ►  2011 (1)
    • ►  August (1)
  • ▼  2010 (7)
    • ►  October (2)
    • ►  September (1)
    • ▼  August (1)
      • അരുൾ ബർക്ക്മാൻസ് സെബാസ്സ്യന്..
    • ►  April (2)
    • ►  March (1)

About Me

My photo
ഗീത
nothing special!!!
View my complete profile
 
Copyright © നിലാവെഴുത്തുക‌ൾ...................... All rights reserved.
Blogger templates created by Templates Block
Wordpress theme by Uno Design Studio